yogi adityanath
ഒമിക്രോണ്‍ സാധാരണ വൈറല്‍ പനി മാത്രമാണെന്ന് യോഗി ആദിത്യനാഥ്
ഏതൊരു അസുഖത്തേയും പോലെ മുന്‍ കരുതലടുക്കേണ്ടതുണ്ടെന്നും യോഗി പറഞ്ഞു
ലക്‌നോ | കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സാധാരണ വൈറല്‍ പനി മാത്രമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സീനേഷന്‍ നിരീക്ഷിക്കാന്‍ എത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യോഗി.
ഒമിക്രോണ്‍ വേഗത്തില്‍ പടരുമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, രണ്ടാം തരംഗത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ അപകടകാരിയല്ല. ഒമിക്രോണ്‍ ഒരു സാധാരണ വൈറല്‍ പനിയാണ്. എന്നാല്‍, ഏതൊരു അസുഖത്തേയും പോലെ മുന്‍ കരുതലടുക്കേണ്ടതുണ്ടെന്നും യോഗി പറഞ്ഞു.
---- facebook comment plugin here -----