Connect with us

Demolition process in UP

യോഗി പെരുമാറുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസാണെന്ന തരത്തില്‍: ഉവൈസി

'ആരെയും കുറ്റക്കാരനാക്കുന്നു; വീടുകള്‍ പൊളിച്ചു നീക്കുന്നു'

Published

|

Last Updated

ലഖ്‌നൗ | പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ചതിന് യു പി യിലെ പ്രയാഗ് രാജില്‍ മുസ്ലിം വീടുകള്‍ പൊളിച്ചടുക്കുന്ന യോഗി സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണെന്ന വിചാരത്തിലാണ് പെരുമാറുന്നതെന്ന് ഉവൈസി പറഞ്ഞു. അദ്ദേഹം ആരെയും കുറ്റക്കാരനാക്കി. അവരുടെ വീടുകള്‍ അദ്ദേഹം പൊളിച്ചു നീക്കുകയാണെന്ന് ഉവൈസി പറഞ്ഞു. ഗുജറാത്തിലെ കച്ചില്‍ നടന്ന റാലിക്കിടെയായിരുന്നു ഉവൈസിയുടെ വിമര്‍ശം.

അതിനിടെ യു പിയിലെ ഒമ്പത് ജില്ലകളില്‍ മുസ്ലിം വീടുകള്‍ പൊളിച്ച് നീക്കുന്ന നടപടി തുടരുകയാണ്. കൂടുതല്‍ ബുള്‍ഡോസറുകളെത്തിച്ചാണ് ഇന്നത്തെ ഒഴുപ്പിക്കല്‍.

 

Latest