National
ദ കേരള സ്റ്റോറിയുടെ അണിയറ പ്രവര്‍ത്തകർക്ക് സ്വീകരണമൊരുക്കി യോഗി
നിര്‍മാതാവ് അമൃത്പാല്‍ഷ, സംവിധായകന്‍ സുദിപ്‌തോ സെന്‍, നടി അദാ ശര്‍മ തുടങ്ങിയവരെയാണ് യോഗി തന്റെ വസതിയില്‍ സ്വീകരിച്ചത്
![](https://assets.sirajlive.com/2023/05/the-kerala-story-team-meets-up-cm-yogi-adityanath-897x538.jpg)
ലക്നൗ | കല്ലുവെച്ച അസത്യങ്ങളും മുസ്ലിം വിരുദ്ധതയും കുത്തിനിറച്ച ‘ദ കേരള സ്‌റ്റോറി’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വീകരണമൊരുക്കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിനിമക്കെതിരെ വ്യാപക പ്രതിഷേധങ്ങളും നിയമ നടപടികളുമെല്ലാം ഉയര്‍ന്നിരുന്നതിനിടെയാണ് അണിയറ പ്രവർത്തകർക്ക് പിന്തുണയുമായി യോഗിയെത്തുന്നത്.
എന്നാല്‍, യോഗിയുടെ യു പിയിലുള്‍പ്പെടെ ബി ജെ പി സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വലിയ നികുതിയിളവുകള്‍ നല്‍കിയിരുന്നു. ഇതിനിടെയാണ് അഭിനേതാക്കളുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്ക് യോഗി തന്റെ ഔദ്യോഗിക വസതിയില്‍ സ്വീകരണമൊരുക്കിയത്.
നിര്‍മാതാവ് അമൃത്പാല്‍ ഷ, സംവിധായകന്‍ സുദിപ്‌തോ സെന്‍, നടി അദാ ശര്‍മ തുടങ്ങിയവരെയാണ് യോഗി തന്റെ വസതിയില്‍ വരുത്തിച്ച് അഭിനന്ദിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച സിനിമ കാണാനുള്ള ഒരുക്കത്തിലാണ് യോഗി. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളോടുമൊപ്പമാണ് യോഗി സിനിമ കാണാനെത്തുന്നത്.