Connect with us

UTHARPRADESH

തന്റെ ഭരണത്തില്‍ സ്ത്രീകളും കന്നുകാലികളും സുരക്ഷിതരെന്ന് യോഗി

പടിഞ്ഞാറന്‍ യു പിയില്‍ പോത്തുകളും കാളകളും സുരക്ഷിതരല്ലായിരുന്നു. എന്നാല്‍ കിഴക്കന്‍ യു പിയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ട് പ്രദേശങ്ങളും ഒരുപോലെയായെന്ന് യോഗി അഭിപ്രായപ്പെട്ടു

Published

|

Last Updated

ലഖ്‌നൗ | തന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് പെണ്‍മക്കളും സഹോദരിമാരും കന്നുകാലികളും സുരക്ഷിതരായിരുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി ജെ പി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യോഗി.

എപ്പോഴെങ്കിലും തങ്ങള്‍ സുരക്ഷിതരാവുമോ എന്ന് സ്ത്രീകള്‍ ബി ജെ പി പ്രവര്‍ത്തകരോട് ചോദിച്ചുകൊണ്ടിരുന്നു. നേരത്തെ, പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷയില്ലായിരുന്നു. പടിഞ്ഞാറന്‍ യു പിയില്‍ പോത്തുകളും കാളകളും സുരക്ഷിതരല്ലായിരുന്നു. എന്നാല്‍ കിഴക്കന്‍ യു പിയില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ രണ്ട് പ്രദേശങ്ങളും ഒരുപോലെയായെന്ന് യോഗി അഭിപ്രായപ്പെട്ടു.

ഇന്ന് പോത്തിനേയോ കാളയേയോ സ്ത്രീകളേയോ ആര്‍ക്കെങ്കിലും ബലമായി ആക്രമിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം മീറ്റിംഗില്‍ ചോദിച്ചു.