Connect with us

National

യോഗിയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്

ജാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവിനെതിരെയാണ് ബാഗ്പത് പോലീസ് കേസെടുത്തത്.

Published

|

Last Updated

ബാഗ്പത്, ഉത്തര്‍പ്രദേശ്| യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവിനെതിരെയാണ് ബാഗ്പത് പോലീസ് കേസെടുത്തത്.

യോഗി ആദിത്യനാഥിനെ വെടിവെച്ച് കൊല്ലുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഒരു പോസ്റ്റാണ് അമന്‍ രാജ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.കൂടാതെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും പോലീസ് ഡയറക്ടര്‍ ജനറലിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് ബാഗ്പത്തിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ അമന്‍ രാജയ്‌ക്കെതിരെ കേസെടുത്തതെന്ന് ബാഗ്പത് സര്‍ക്കിള്‍ ഓഫീസര്‍ ഡികെ ശര്‍മ്മ പറഞ്ഞു.

 

 

 

 

Latest