Connect with us

Kerala

പട്ടിണി കിടക്കുന്നവന്‍ കൂടി വോട്ട് ചെയ്തിട്ടാണ് താങ്കള്‍ മന്ത്രിയായത്; കായിക മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍

പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകള്‍ അധികാരം തലക്ക് പിടിച്ചതിന്റേതാണ്

Published

|

Last Updated

പാലക്കാട് |കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുള്ള കായിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്ന മന്ത്രിയുടെ വാക്കുകള്‍ അധികാരം തലക്ക് പിടിച്ചതിന്റേതാണെന്ന് ഷാഫി പറഞ്ഞു. പട്ടിണി കിടക്കുന്നവന്‍ കൂടി വരിവരിയായി നിന്ന് വോട്ട് ചെയ്തിട്ടാണ് താങ്കള്‍ മന്ത്രി ആയതെന്ന് ഓര്‍ക്കണം, അധികാരം തലക്ക് പിടിച്ച മന്ത്രി നികുതിയും കുറക്കണമെന്നും മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

നേരത്തെ അബ്ദുറഹ്മാന്റെ പ്രസ്താവനക്കെതിരെ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest