Education
ബോൾസ്റ്റർ സമ്മർ ക്യാമ്പിന് അപേക്ഷിക്കാം
ടെക് മഹിന്ദ്ര ഫൗണ്ടേഷൻ, അമേരിക്ക ഇന്ത്യ ഫൗണ്ടേഷൻ, പിരമൽ ഫൗണ്ടേഷൻ എന്നിവയോട് ചേർന്ന് ബോൾസ്റ്റർ ഫൗണ്ടേഷൻ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അമേരിക്ക ഇന്ത്യ ഫൗണ്ടേഷൻ മുൻ ഡയറക്ടറും അൺചാർട്ടേഡ് സൊസൈറ്റി മേധാവിയുമായ കത്രീന ടിക്കേഴ്സ് നേതൃത്വം നൽകുന്ന ക്യാമ്പിൽ, ലോക പ്രശസ്തരായ ക്യാമ്പ് സ്പെഷിലിസ്റ്റുകളും പങ്കെടുക്കുന്നുണ്ട്. സൈബർ ഇടങ്ങളിൽ അബദ്ധങ്ങൾ ഒഴിവാക്കാനും കൗമാരക്കാരുടെ ഇടപെടലുകൾ പക്വമാക്കാനും പ്രത്യേകം തയ്യാറാക്കിയ ടെക് മഹിന്ദ്ര കോഴ്സും ക്യാമ്പിനോടൊപ്പം നൽകുന്നുണ്ട്. തികഞ്ഞ ധാർമികാന്തരീക്ഷത്തിലൊരുക്കിയ ബോൾസ്റ്റർ ക്യാമ്പസിൽ വെച്ചായിരിക്കും ക്യാമ്പ്.
പരമ്പരാഗത കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് വഴി കാണിക്കാനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബോൾസ്റ്റർ ഫൗണ്ടേഷൻ സി ഇ ഒ മുജീബുർറഹ്മാൻ നൂറാനി പറഞ്ഞു. ആദ്യം അപേക്ഷിക്കുന്ന 60 വിദ്യാർഥിനികൾക്കായിരിക്കും പ്രവേശനം. താല്പര്യമുള്ളവർ ബോൾസ്റ്റർ ഫൗണ്ടേഷൻ വെബ് പേജിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605407019, 9605407021).