Plus one admission
പ്ലസ് വണ്‍ പ്രവേശനത്തിന് ഈ മാസം 11 മുതല്‍ അപേക്ഷിക്കാം
നീന്തല്‍ ബോണസില്ല: ക്ലാസുകള്‍ ആഗസ്റ്റ് 17ന് ആരംഭിക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതല്‍ അപേക്ഷിക്കാം. ഈ മാസം 21ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട്‌മെന്റ് ഈ മാസം 27ന് ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് 11ന് പൂര്‍ത്തിയാക്കും ആഗസ്റ്റ് 17 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്രവേശനത്തിന് നീന്തല്‍ അറിയുന്നവര്‍ക്ക് ലഭിക്കുന്ന രണ്ട് മാര്‍ക്ക് ബോണസ് പോയിന്റ് ഇത്തവണയുണ്ടാകില്ല. നിരവധി കുട്ടികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റും മറ്റും തയ്യാറാക്കിവെച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടാകില്ലെന്ന് വിദ്യാഭ്യസമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
---- facebook comment plugin here -----