Connect with us

Education

കേരളത്തിൽ ബിരുദാനന്തര പഠനത്തിന് അപേക്ഷിക്കാം

കേരളത്തിലെ വിവിധ യൂനിവേഴ്‌സിറ്റി ക്യാമ്പസിലേക്കും യൂനിവേഴ്‌സിറ്റി സെന്ററുകളിലേക്കും ബിരുദാനന്തര ബിരുദ (പി ജി) കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കണ്ണൂർ യൂനിവേഴ്‌സിറ്റി

യൂനിവേഴ്‌സിറ്റി ക്യാമ്പസിലേക്കും യൂനിവേഴ്‌സിറ്റി സെന്ററുകളിലേക്കും ബിരുദാനന്തര ബിരുദ (പി ജി) കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈമാസം 22 വരെയാണ് അപേക്ഷാ കാലാവധി. ഓൺലൈനായി www.admission.kannuruniversity.ac.in. വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

അപേക്ഷാ ഫീസ് 500 രൂപ. എല്ലാ കോഴ്‌സുകളിലേക്കും പ്രവേശനം നേടാൻ എൻട്രൻസ് ടെസ്റ്റ് അഭിമുഖീകരിക്കേണ്ടതുണ്ട്. എം ബി എ കോഴ്‌സിന് ചേരാൻ ഉദ്ദേശിക്കുന്നവർ ക്യാറ്റ് /സീമാറ്റ് / കെ മാറ്റ് എന്നീ അഭിരുചി പരീക്ഷയിൽ ഒന്ന് വിജയിച്ചിരിക്കണം.

ലഭ്യമായ കോഴ്‌സുകൾ

എം എസ് സി
മൈക്രോബയോളജി, ബയോടെക്‌നോളജി, കമ്പ്യൂട്ടേഷനൽ ബയോളജി, മോളിക്കുലാർ ബയോളജി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി, വുഡ് സയൻസ്, എൻവിറോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി, നാനോ സയൻസ്, ഫിസിക്‌സ്, ജോഗ്രഫി, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, പ്ലാന്റ് സയൻസ്.

എം എ
ആന്ത്രപ്പോളജി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ജേണലിസം, ഹിസ്റ്ററി, മ്യൂസിക്, മലയാളം, ഹിന്ദി, ട്രൈബൽ സ്റ്റഡീസ്, എം ബി എ, എൽ എൽ എം, എം സി എ, ലൈബ്രറി സയൻസ്, ഇന്റഗ്രേറ്റഡ് എം കോം, (അഞ്ച് വർഷം) ബി എ എൽ എൽ ബി, (അഞ്ച് വർഷം) എൽ എൽ ബി, ഫിസിക്കൽ എജ്യൂക്കേഷൻ.

അഞ്ച് വർഷം ദൈർഘ്യമുള്ള രണ്ട് കോഴ്‌സുകൾക്കും പ്ലസ്ടുവാണ് യോഗ്യത. എൻട്രൻസ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം ലഭിക്കുക. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ശ്രീ ശങ്കരാചാര്യ യൂനിവേഴ്‌സിറ്റി കാലടി

ശ്രീ ശങ്കരാചാര്യ യൂനിവേഴ്‌സിറ്റി ഓഫ് സാൻസ്‌ക്രിറ്റ് പ്രധാന ക്യാമ്പസിലേക്കും റീജ്യനൽ സെന്ററിലേക്കുമുള്ള പി ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 വരെ അപേക്ഷിക്കാം. ഓൺലൈനായി www.admission.ssus.ac.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 150 രൂപ. പ്രവേശനം നേടുന്നതിന് യൂനിവേഴ്‌സിറ്റി നടത്തുന്ന എൻട്രൻസ് പരീക്ഷ അഭിമുഖീകരിക്കണം. യൂനിവേഴ്‌സിറ്റിക്ക് പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, തുറവൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ റീജ്യനൽ സെന്ററുകൾ ഉണ്ട്. എൻട്രൻസ് ടെസ്റ്റ് മെയ് എട്ട് മുതൽ ആരംഭിക്കും.

ലഭ്യമായ കോഴ്‌സുകൾ
എം എ
അറബിക്, ഉറുദു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഭരതനാട്യം, മോഹിനിയാട്ടം, തിയേറ്റർ, കംമ്പാരിറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്, സോഷ്യോളജി, മ്യൂസിയോളജി, വിവിധ സംസ്‌കൃത പഠന ശാഖകളും.

എം എസ് സി
സൈക്കോളജി, ജ്യോഗ്രഫി, എം എസ് ഡബ്ല്യു, മാസ്റ്റർ ഓഫ് ഫൈൻ ആർട്‌സ്, മാസ്റ്റർ ഫിസിക്കൽ എജ്യൂക്കേഷൻ, ഡിപ്ലോമ ഇൻ വെൽനെസ്സ്, ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്‌ലേഷൻ.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലും യൂനിവേഴ്‌സിറ്റി സെന്ററുകളിലും അഫിലിയേറ്റഡ് കോളജുകളിലും നടത്തുന്ന പി ജി, ഇന്റഗ്രേറ്റഡ് പി ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17 വരെയാണ് അപേക്ഷാ കാലാവധി. ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്‌സൈറ്റ് www.admission.uoc.ac.in.

അപേക്ഷാ ഫീസ് 550 രൂപ. പ്രവേശനം നേടുന്നതിന് യൂനിവേഴ്‌സിറ്റി നടത്തുന്ന പ്രവേശന പരീക്ഷ (CUCAT ) അഭിമുഖീകരിക്കേണ്ടതുണ്ട്. ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർഥികൾക്കും പി ജി കോഴ്‌സുകൾക്ക് ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

ലഭ്യമായ കോഴ്‌സുകൾ
എം എ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫംഗ്ഷനൽ ഹിന്ദി, മലയാളം, കംപാരിറ്റീവ് ലിറ്ററേച്ചർ, സംസ്‌കൃതം, ഉറുദു, ഇക്കണോമിക്‌സ്, ഫിനാൻഷ്യൽ ഇക്കണോമിക്‌സ്, ഫോക്‌ലോർ, ഹിസ്റ്ററി, ജേണലിസം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, വുമൺ സ്റ്റഡീസ്.
എം എസ് സി അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് പ്ലാന്റ് സയൻസ്, അപ്ലൈഡ് സൈക്കോളജി, അപ്ലൈഡ് സുവോളജി, ബയോ കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, എൻവിറോൺമെന്റൽ സയൻസ്, ഫിസിയോളജി, മാത്തമാറ്റിക്‌സ്, മൈക്രോ ബയോളജി, ഫിസിക്‌സ്, റേഡിയേഷൻ ഫിസിക്‌സ്, ഫോറൻസിക് സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ ടെക്‌നോളജി, ഫിസിക്‌സ്, കെമിസ്ട്രി, യോഗ തെറാപ്പി.എം കോം, ലൈബ്രറി സയൻസ്, തിയേറ്റർ ആർട്‌സ്, എൽ എൽ എം, എം എസ് ഡബ്ല്യു, എം സി എ.

ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ
(അഞ്ച് വർഷം)
ബയോ സയൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ഡെവലപ്‌മെന്റ് സ്റ്റഡീസ്. ഫിസിക്കൽ എജ്യൂക്കേഷൻ കോഴ്‌സുകളായ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ, ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ. മെയ് 18 19 തീയതികളിൽ ആയിരിക്കും എൻട്രൻസ് പരീക്ഷ നടക്കുക.
മലബാറിലും തിരുവനന്തപുരവും ഉൾപ്പെടെ ഏഴ് ജില്ലകളിലും പരീക്ഷാസെന്ററുകൾ ഉണ്ട്.

കരിയർ കൗൺസിലർ, വെഫി ഫോൺ: 9633872234

Latest