Connect with us

Editors Pick

പണം ചിലവാക്കാതെ തന്നെ സ്നേഹം പ്രകടിപ്പിക്കാം !

പണം ചിലവഴിക്കാതെ വൈകാരികമായി അവരെ സന്തോഷിപ്പിക്കാനുള്ള ചില നുറുങ്ങുകൾ നോക്കാം.

Published

|

Last Updated

നിങ്ങളുടെ പങ്കാളിയെ സന്തോഷത്തോടെയിരുത്തുന്നതും നിങ്ങൾക്ക് അവർ വളരെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കി കൊടുക്കുന്നതും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്.എന്നാൽ ഇതിന് മിക്കവരും ചെയ്യുന്ന മാർഗങ്ങൾ എന്തെങ്കിലും ഗിഫ്റ്റ് വാങ്ങി കൊടുക്കുക, അവർക്കിഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി കൊടുക്കുക, ഭക്ഷണം വാങ്ങി കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താണ്. എന്നാൽ പണം ചിലവഴിക്കാതെ വൈകാരികമായി അവരെ സന്തോഷിപ്പിക്കാനുള്ള ചില നുറുങ്ങുകൾ നോക്കാം.

അവരെ സഹായിക്കാം

  • പാചകം, വൃത്തിയാക്കൽ അല്ലെങ്കിൽ ചെറിയ കാര്യങ്ങൾ ചെയ്തു കൊടുക്കൽ തുടങ്ങിയവയും അവർക്ക് ബുദ്ധിമുട്ടുള്ള ജോലികളിൽ സഹായിക്കുന്നതും അവരുടെ ജോലിഭാരം ലഘൂകരിക്കുകയും നിങ്ങളോടുള്ള അടുപ്പം കൂട്ടുകയും ചെയ്യും.

സർഗാത്മക സൃഷ്ടികൾ

  • നിങ്ങളുടെ സർഗാത്മകതയും ചിന്താശേഷിയും അവർക്ക് വേണ്ടി പ്രകടിപ്പിക്കുമ്പോൾ അവർക്ക് നിങ്ങളോട് ഇഷ്ടവും അടുപ്പവും കൂടും. ഒരു ചിത്രം വരച്ചു നൽകുകയൊ ഒരു കവിത ആലപിക്കുകയോ എഴുതുകയോ ചെയ്യുന്നത് ഇതിന്റെ ഉദാഹരണമാണ്.

സേവനങ്ങളിലൂടെയുള്ള സർപ്രൈസ്

  • അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പെട്ടെന്ന് ഉണ്ടാക്കി നൽകുന്നതും അവരുടെ മുറികൾ വൃത്തിയാക്കുന്നതുമടക്കം സേവനങ്ങളിലൂടെ സർപ്രൈസ് കൊടുക്കുന്നതും നിങ്ങൾ തമ്മിലുള്ള അടുപ്പം വർദ്ധിപ്പിക്കും.

തുറന്നുപറയുക

  • അവരുടെ മൂല്യവും ശക്തിയും സൂചിപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ ജീവിതത്തിൽ അവർ എത്രമാത്രം പ്രധാനമാണെന്നതും അവരെ പതിവായി ഓർമ്മിപ്പിക്കുക. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നിങ്ങളോട് അടുപ്പം കൂടാൻ സഹായിക്കുകയും ചെയ്യും.

സർപ്രൈസ് കുറിപ്പുകൾ

  • അവരെ നിങ്ങൾ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അവർ എത്രമാത്രം നിങ്ങൾക്ക് വിലപ്പെട്ടവരാണെന്നും ഓർമിപ്പിച്ചുകൊണ്ട് മധുരതരമായ കുറിപ്പുകൾ എഴുതി നൽകാവുന്നതാണ്. ഇതും നിങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കും.

ഒരുപാട് പണം ഒന്നും ചിലവാക്കാതെ ചിന്തയിൽ നിന്ന് ഉരുത്തിരിയുന്ന ഇത്തരം മികച്ച കാര്യങ്ങളിലൂടെ നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ കഴിയും.

Latest