Connect with us

Techno

ഐഫോണ്‍ 14 സ്വന്തമാക്കാം വന്‍ വിലക്കുറവില്‍

നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 22,500 രൂപ വരെ എക്‌സ്‌ചേഞ്ച് വാല്യു ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിള്‍ ഐഫോണ്‍ 14 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരം ഒരുക്കുകയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും. 79,900 രൂപ വിലയുള്ള ഐഫോണ്‍ 14 71,999 രൂപയ്ക്കാണ് ആമസോണില്‍ വില്‍പ്പന നടത്തുന്നത്. ബേങ്ക് ഓഫറോ എക്‌സ്‌ചേഞ്ച് ഓഫറോ ഇല്ലാതെയുള്ള കിഴിവാണിത്. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയോ ആമസോണില്‍ പറയുന്ന ബേങ്ക് കാര്‍ഡ് ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍ ഫോണിന്റെ വില വീണ്ടും കുറയും.

ഐഫോണ്‍ 14 സ്മാര്‍ട്ട്‌ഫോണിന്റെ 128 ജിബി വേരിയന്റിന് 79,999 രൂപയാണ് വില. അത് 71,999 രൂപയ്ക്ക് ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ വാങ്ങാം. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 4000 രൂപ വരെ കിഴിവ് ലഭിക്കും. ഈ കിഴിവ് ചേരുന്നതോടെ ഐഫോണ്‍ 14ന്റെ വില 67,999 രൂപയായി കുറയും.

ഫ്‌ലിപ്പ്കാര്‍ട്ട് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഐഫോണ്‍ 14ന്റെ വില വീണ്ടും കുറയ്ക്കാം. നിങ്ങളുടെ പഴയ ഐഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 22,500 രൂപ വരെ എക്‌സ്‌ചേഞ്ച് വാല്യു ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കുന്നു. പഴയ ഐഫോണ്‍ 13 എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 22,500 രൂപ വരെ കിഴിവ് ലഭിക്കും.

 

 

Latest