Editors Pick
നിങ്ങളുടെ ശ്രദ്ധ കൂടുതൽ മെച്ചപ്പെടുത്താം ഈ വഴികളിലൂടെ !
പുറത്തിരുന്ന് പഠിക്കുക,അർപ്പണബോധത്തോടെ ഇരിക്കുക എന്നതെല്ലാം കോൺസെൻട്രേഷനെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എല്ലാ കാര്യങ്ങളിലും വളരെ പ്രധാനപ്പെട്ട ഒന്നാണ്.ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധ വ്യതിചലിക്കുന്ന കാര്യങ്ങൾ കുറയ്ക്കുകയാണ് ആദ്യം വേണ്ടത്.പതിവായി ഇടവേളകൾ എടുക്കുക, വ്യായാമം, ധ്യാനം എന്നിവയൊക്കെ ശ്രദ്ധ വർധിപ്പിക്കാൻ സഹായിക്കും.ശ്രദ്ധ വർദ്ധിപ്പിക്കാൻ പിന്തുടരേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഉറക്കത്തിന് മുൻഗണന നൽകുക
- ഉറക്കത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്. കാരണം ഓരോ രാത്രിയും 7 മുതൽ 8 മണിക്കൂർ ഗുണനിലവാരമുള്ള ഉറക്കം നിർബന്ധമാണ്.
ധ്യാനം
- ധ്യാനത്തിലൂടെയും ഡീപ്പ് ബ്രെത്തിലൂടെയും മനസ്സിനെ സൂക്ഷ്മതയോടെ നിലനിർത്തുന്നത് മനസ്സിനെ കൂടുതൽ തെളിമയോടയും ശ്രദ്ധയോടും നിലനിർത്താൻ സഹായിക്കും.
ശാന്തമായിരിക്കും
- അമിത ശബ്ദങ്ങളും അലങ്കോലങ്ങളും ഇല്ലാത്ത ഇടങ്ങളിൽ വേണം ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കാൻ. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മികച്ച അന്തരീക്ഷവും ആവശ്യമാണ്.
വ്യായാമം
- പതിവായി വ്യായാമം ചെയ്യുന്നത് വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും.
പോഷകാഹാരം
- അവശ്യ പോഷകങ്ങളാൽ സംബന്ധമായ സമീകൃത ആഹാരം കഴിക്കുന്നത് മാനസിക വ്യക്തതയും കോൺസെൻട്രേഷനും വർധിപ്പിക്കും.
മൾട്ടി ടാസ്കിങ് വേണ്ട
- മൾട്ടി ടാസ്റ്റിംഗിന് പകരം ഒരു സമയം ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജോലിയുടെ ഗുണനിലവാരവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ കഴിവും വർദ്ധിപ്പിക്കും.
പുറത്തിരുന്ന് പഠിക്കുക, അർപ്പണബോധത്തോടെ ഇരിക്കുക എന്നതെല്ലാം കോൺസെൻട്രേഷനെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.
---- facebook comment plugin here -----