Health
കൊളസ്ട്രോൾ അളവ് കൂടാതെ നിലനിർത്താം; ഈ ശീലങ്ങളിലൂടെ
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും. ഇത് ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താനും സഹായിക്കും.

നമ്മളിൽ മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ് കൊളസ്ട്രോൾ എന്നത്. കൊളസ്ട്രോൾ അളവ് സ്വാഭാവികമായി നിലനിർത്താൻ സഹായിക്കുന്ന ചില ആരോഗ്യകരമായ ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ, നട്ട്സ് വിത്തുകൾ, അവക്കാഡോ എന്നിവയിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പ് കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊളസ്ട്രോൾ അളവ് ശരിയായ രീതിയിൽ നിലനിർത്താൻ സഹായിക്കും.
എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനായി ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുക.അല്ലെങ്കിൽ ജോഗിങ് ചെയ്യുക സൈക്ലിംഗ് എന്നിവയെല്ലാം സഹായിക്കും. മാത്രമല്ല നീന്തലും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാനമാണ്.
അധികഭാരം പ്രത്യേകിച്ച് അരക്കെട്ടിനു ചുറ്റുമുള്ള ഭാരം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താനും കൊളസ്ട്രോൾ കുറയ്ക്കാനും സമീകൃത ആഹാരവും പതിവ് വ്യായാമവും ശീലമാക്കുക.
പുകവലി എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോൾ പ്രൊഫൈൽ ഗണ്യമായി മെച്ചപ്പെടുത്തും.
മുട്ടയുടെ മഞ്ഞക്കരു, കരൾ ലിവർ, കൊഴുപ്പ് കൂടിയ പാലുൽപന്നങ്ങൾ തുടങ്ങിയ കൊളസ്ട്രോൾ കൂടുതൽ ഉള്ള ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കണം.
ഒലിവോയിൽ നട്സ് വിത്തുകൾ എന്നിവയിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പുകൾ തിരഞ്ഞെടുക്കുക സംസ്കരിച്ചതും വറുത്തതും ആയ ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പൂരിത കൊഴുപ്പുകൾ ഒഴിവാക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും. ഇത് ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താനും സഹായിക്കും.
ഇക്കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിന്റെ അളവ് ഒരു പരിധി വരെ നിങ്ങൾക്ക് ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ സാധിക്കും.