Techno
സ്റ്റാറ്റസിൽ മറ്റൊരാളെ മെൻഷൻ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്
സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുന്നയാൾക്കും സൂചിപ്പിച്ച ഉപയോക്താക്കൾക്കും മാത്രമേ ഇത് കാണാനാകൂ.

ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ പരാമർശിക്കാൻ ഓപ്‌ഷൻ നൽകുന്നതാണ് പുതിയ ഫീച്ചർ. എന്നാൽ ഇത് സ്വകാര്യമായിരിക്കും. സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുന്നയാൾക്കും സൂചിപ്പിച്ച ഉപയോക്താക്കൾക്കും മാത്രമേ ഇത് കാണാനാകൂ.
സ്റ്റാറ്റസ് അപ്‌ഡേറ്റിനെക്കുറിച്ച് സൂചിപ്പിച്ച ഉപയോക്താവിനെ അറിയിക്കുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്ക് സമാനമാണ് ഫീച്ചറിൻ്റെ പ്രവർത്തനക്ഷമതയെന്ന് പറയപ്പെടുന്നു. ആൻഡ്രോയിഡ് 2.24.20.3 അപ്‌ഡേറ്റിലാണ് ഈ സവിശേഷതയുള്ളത്. ഗൂഗിൾ ബീറ്റ പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്‌ത ഉപയോക്താക്കൾക്ക് ഇത് പരീക്ഷിക്കാൻ കഴിയില്ല.
നിലവിൽ വാട്ട്‌സ്‌ആപ്പിൽ മറ്റുള്ളവരെ ടാഗ് ചെയ്യാൻ ഊകര്യമില്ല. സേവ് ചെയ്ത കോൺടാക്റ്റുകളെ ടാഗ് ചെയ്‌ത് സ്റ്റാറ്റസ് അറിയിക്കാമെന്നതാണ് ഇതിന്‍റെ ഗുണമായി പറയുന്നത്. സ്‌റ്റാറ്റസ് അപ്‌ലോഡിന് മുമ്പായി ടെക്‌സ്‌റ്റ് ഫീൽഡിൽ ‘@’ ഉപയോഗിച്ച് മെൻഷൻ ചെയ്യാമെന്നാണ് റിപ്പോർട്ട്.