Connect with us

Health

തുടയിലെ കൊഴുപ്പ് കുറയ്ക്കാം ഈ വ്യായാമങ്ങളിലൂടെ...

നടത്തവും മറ്റു പല വ്യായാമങ്ങളും ചെറിയ അളവിൽ തുടയിലെ കൊഴുപ്പുകൾ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും

Published

|

Last Updated

20 വയസ്സ് കഴിഞ്ഞാൽ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് തുടയിലെ കൊഴുപ്പ്.ഈ കൊഴുപ്പ് കുറയ്ക്കാനും കാലുകളിലെ പേശികളുടെ അളവ് വർദ്ധിപ്പിക്കാനും നിങ്ങൾ ചെയ്യേണ്ട വ്യായാമങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

സ്ക്വാട്ടുകൾ

  • സ്ക്വാട്ടുകൾ നിങ്ങളുടെ കാലുകളിലെ കൊഴുപ്പ് കുറയ്ക്കാനും പേശികൾക്ക് ബലം വയ്ക്കാനും സഹായിക്കുന്ന മികച്ച വ്യായാമമാണ്.

ലഞ്ചുകൾ

  • തുടയുടെ ഉൾഭാഗത്തെയും പുറംഭാഗത്തെയും വ്യായാമത്തിൽ ഉൾപ്പെടുത്തുന്ന മറ്റൊരു പ്രധാന വ്യായാമമാണ് ലഞ്ചുകൾ. ഇത് സ്ക്വാട്ടുകൾക്ക് സമാനമാണ്.

ജമ്പിങ് ജാക്കുകൾ

  • കാലുകളും കൈകളും ഉപയോഗിച്ച് ചെയ്യുന്ന ഈ വ്യായാമം തുടയിലെ കൊഴുപ്പ് കുറയ്ക്കാൻ ഒരുപാട് സഹായിക്കും.

ക്രിസ്‌ ക്രോസ്

  • കാലുകൾ ഇരുവശത്തേക്കും ഉയർത്തി ചെയ്യുന്ന വ്യായാമം ആണിത്. ഇത് തുടയിലെ കൊഴുപ്പ് കുറയ്ക്കാനും പേശികൾ ബലപ്പെടുത്താനും സഹായിക്കും.

കാൽ നീട്ടിവെച്ച് ഭാരം എടുക്കുക

  • കാൽ നീട്ടി ഭാരം വലിക്കുന്ന വ്യായാമങ്ങൾ ജിമ്മുകളിൽ ഉണ്ട് ഇവ പേശികൾ ശക്തമാവാനും തുടയിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

ഇതുകൂടാതെ നടത്തവും മറ്റു പല വ്യായാമങ്ങളും ചെറിയ അളവിൽ തുടയിലെ കൊഴുപ്പുകൾ കുറയ്ക്കാനും നിങ്ങളെ സഹായിക്കും.

Latest