Health
കുതിർത്ത ഉണക്കമുന്തിരി ധൈര്യമായി കഴിക്കാം; ഇതാണ് ഗുണങ്ങൾ
അയണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളും ഇതിലുണ്ട്
ഉണക്കമുന്തിരിയിൽ ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. വിറ്റാമിനുകളുടെയും ആന്‍റിഓക്‌സിഡന്‍റുകളുടെയും കലവറ തന്നെയാണ് ഉണക്കമുന്തിരി അഥവാ റൈസിൻസ്. അയണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളും ഇതിലുണ്ട്. കറുത്ത ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ?
ദഹനത്തിന് ബെസ്റ്റ്
ദഹനപ്രശ്‌നമുള്ളവര്‍ കഴിച്ചിരിക്കേണ്ട ഒന്നാണ് ഉണക്കമുന്തിരി. നാരുകള്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ മലബന്ധ പ്രശ്‌നമുള്ളവര്‍ രാവിലെ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
രക്തസമ്മർദമുള്ളവർക്ക്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. വിളര്‍ച്ച തടയാനും കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ശരീരത്തിനുവേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഭാരം കുറയ്ക്കൽ
ഭാരം കുറയ്‌ക്കാൻ കുതിർത്ത ഉണക്കമുന്തിരി നല്ലതാണ്. അവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഭക്ഷണ ആസക്തിയെ മറികടക്കാനും സഹായിക്കുന്നു.
അസ്ഥികൾക്ക് നല്ലതാണ്
കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു, അങ്ങനെ മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അയണ്‍, കോപ്പര്‍, ബി കോംപ്ലക്‌സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇരുമ്പിന്‍റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും ഗുണം ചെയ്യും. കാത്സ്യം ധാരാളം അടങ്ങിയതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കൽ
ഉണക്കമുന്തിരി നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു, അതിനാൽ, നിങ്ങളുടെ ശരീരം അണുബാധയ്ക്കുള്ള സാധ്യത കുറയുന്നു. പല്ലുകളുടെ ആരോഗ്യത്തിനും ഇവ കഴിക്കുന്നത് നല്ലതാണ്. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.