Connect with us

Ongoing News

ഹോട്ടലുകളില്‍ ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; അനുമതി രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഇന്ന് മുതല്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കാണ് അനുമതി. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതോടെയാണിത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇതുവരെ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങാനേ അനുമതിയുണ്ടായിരുന്നുള്ളു.

ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹിക അകലം കൃത്യമായി പാലിക്കണം. പകുതി സീറ്റുകളേ ക്രമീകരിക്കാവൂ. എസി സംവിധാനം ഒഴിവാക്കണം. ജനലുകളും വാതിലുകളും തുറന്നിടണം. ഇവിടങ്ങളില്‍ തൊഴിലാളികളും രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരാകണം. ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതിയായിട്ടുണ്ട്. ഇവിടെയും സമാനമായ രീതിയിലായിരിക്കും ക്രമീകരണം.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന, പുറത്തിറങ്ങാനുള്ള നിബന്ധനകള്‍ ഒഴിവാക്കി. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ ഇനി ആവശ്യമില്ല. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളം എന്നിവ പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട്. ഇവിടെയും വാക്‌സീന്‍ എടുത്തവരെ മാത്രമാണ് പ്രവേശിപ്പിക്കേണ്ടത്. ജീവനക്കാരും രണ്ട് ഡോസ് വാക്‌സീന്‍ എടുത്തിരിക്കണം.

Latest