First Gear
ഹോണ്ട എലവേറ്റിന് ബുക്ക് ചെയ്ത് ആറ് മാസം കാത്തിരിക്കണം
എസ്യുവിയുടെ ടോപ്പ് സ്‌പെക് വേരിയന്റുകളായ വിഎക്‌സ്, ഇസെഡ് എക്‌സ് എന്നിവയ്ക്കാണ് വെയിറ്റിങ് പിരീഡ് കൂടുന്നത്.
ന്യൂഡല്‍ഹി| അടുത്തിടെയാണ് ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട എലവേറ്റ് എസ്യുവി അവതരിപ്പിച്ചത്. അതിനുശേഷം ഈ എസ് യുവിയുടെ ബുക്കിങ് ്ജൂലൈ 3 മുതലാണ് ആരംഭിച്ചത്. പിന്നീട് എലവേറ്റിന്റെ വില്‍പ്പന സെപ്തംബര്‍ 4ന് ആരംഭിച്ചിരുന്നു. ഇപ്പോള്‍ എലവേറ്റിന്റെ വെയിറ്റിങ് പിരീഡ് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട എലവേറ്റ് എസ്യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ ആറ് മാസം കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.
എസ് വി, വി, വിഎക്‌സ്, ഇസെഡ് എക്‌സ് എന്നീ നാല് വേരിയന്റുകളിലാണ് ഈ എസ്യുവി ലഭ്യമാകുന്നത്. എലവേറ്റിന്റെ എസ്വി, വി വേരിയന്റുകളുടെ വെയിറ്റിങ് പിരീഡ് താരതമ്യേന കുറവാണെന്നാണ് വിവരം. ഏകദേശം രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഈ എസ് യുവികള്‍ ഡെലിവറി ചെയ്യും. ഹോണ്ട എലവേറ്റിന്റെ എന്‍ട്രി ലെവല്‍ എസ് വി വേരിയന്റിന് 11 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ടോപ്പ്-സ്‌പെക്ക് ഇസെഡ് എക്‌സ് വേരിയന്റിന് 16 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
എസ്യുവിയുടെ ടോപ്പ് സ്‌പെക് വേരിയന്റുകളായ വിഎക്‌സ്, ഇസെഡ് എക്‌സ് എന്നിവയ്ക്കാണ് വെയിറ്റിങ് പിരീഡ് കൂടുന്നത്. മിക്ക സ്ഥലങ്ങളിലും ഏകദേശം ആറ് മാസത്തെ വെയിറ്റിങ് പിരീഡാണുള്ളത്.
വില പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മികച്ച സവിശേഷതകളുള്ള ടോപ്പ്-സ്‌പെക്ക് വേരിയന്റുകള്‍ക്ക് കൂടുതല്‍ ബുക്കിങ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എലവേറ്റ് ബുക്കിംഗുകളില്‍ 60 ശതമാനവും വിഎക്‌സ്, ഇസെഡ് എക്‌സ് എന്നീ വേരിയന്റുകള്‍ക്കാണ് ലഭിച്ചത്.