Connect with us

Editors Pick

അറിയാം, നാഡിവ്യവസ്ഥയെ തകർക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം

ഗില്ലന്‍ ബാരി സിന്‍ഡ്രോം മനുഷ്യശരീരത്തിലെ പെരിഫറല്‍ നാഡിവ്യവസ്ഥയിലെ രോഗപ്രതിരോധശേഷിയെ ആക്രിമിച്ച് നശിപ്പിക്കുന്നു.

Published

|

Last Updated

മഹാരാഷ്ട്രയിൽ നിരവധി കുട്ടികളെ  ബാധിച്ചതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഗില്ലൻ ബാരി സിൻഡ്രോം. മനുഷ്യന്റെ പെരിഫറല്‍ നാഡിവ്യവസ്ഥയിലെ ആരോഗ്യകരമായ നാഡികോശങ്ങളിലെ രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കുന്ന രോഗമാണ് ഇത്. ശക്തിക്ഷയം, മരവിപ്പ്, തരിപ്പ് തുടങ്ങിയവ ഉണ്ടായി അവസാനം ഇത് പക്ഷാഘാതത്തിന് വരെ കാരണമാകുന്നു. ഈ രോഗത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഇത് സാധരണയായി ആമാശയത്തിലോ കുടലിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന അണുബാധ മൂലവും ഉണ്ടാകാറുണ്ട്.

ഒരു ലക്ഷത്തില്‍ ഒരാളെ മാത്രം ബാധിക്കുന്ന അസാധരണ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോമെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ ന്യൂറോളജിക്കല്‍ ഡിസോഡേഴ്‌സ് ആന്‍ഡ് സട്രോക്ക് വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ രോഗത്തിന് പ്രത്യേക മരുന്നുകള്‍ ഇത് വരെ കണ്ട് പിടിച്ചിട്ടില്ല. എന്നാല്‍ ചികിത്സ കൊണ്ട് രോഗത്തിന്റെ ദൈര്‍ഘ്യവും തീവ്രതയും കുറക്കാന്‍ സാധിക്കും. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ഈ രോഗത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി കാലുകളിൽ നിന്ന് തുടങ്ങുകയും കൈകളിലേക്കും മുഖത്തേക്കും പടരുകയും ചെയ്യും. ശ്വസിക്കാനോ വിഴുങ്ങാനോ ഉള്ള ബുദ്ധിമുട്ടും രോഗലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ചില കേസുകളിൽ ഇത് ശരീരം മുഴുവനായും തളർച്ചയിലേക്ക് നയിച്ചേക്കാം.

രണ്ട് തരത്തിലുള്ള ഗില്ലന്‍ ബാരി ഉണ്ട്. എന്നാല്‍ കൂടുതലായും കാണുന്നത് അക്യൂട്ട് ഇന്‍ഫ്ളമേറ്ററി ഡിമൈലിനേറ്റിംഗ് പോളിറാഡിക്യുലോനെറോപ്പതി(സി ഐ ഡി പി)യാണ്. ഇത് കൂടുതലായി നാഡിവ്യവസ്ഥയിലെ നാഡിതന്തുക്കളെ പൊതിഞ്ഞിരിക്കുന്ന നാരുകളെ (മൈലിന്‍)യാണ് തകരാറിലാക്കുന്നത്. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത് മില്ലര്‍ ഫിഷര്‍ സിന്‍ഡ്രോമാണ്. ഇത് തലയോട്ടിയിലെ ഞരമ്പുകളെ ബാധിക്കുന്നു.

ഗില്ലാന്‍ ബാരിയുടെ കൃത്യമായ കാരണം അജ്ഞാതമാണ്. അതിസാരമോ ശ്വാസകോശ സംബന്ധമായ അണുബാധയുള്ള മൂന്നില്‍ രണ്ട് രോഗികളില്‍ ഗില്ലന്‍ ബാരി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് രോഗപ്രതിരോധ നിവാരണകേന്ദ്രം പറയുന്നു. ക്യാംപിലിബാക്ടര്‍ ജെജുനി അണുബാധ ഗില്ലന്‍ ബാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്കയിലെ ജനസംഖ്യയിലുണ്ടാകുന്ന അതിസാരത്തിന്റെ പ്രധാന കാരണം ക്യോംപിലിബാക്ടര്‍ ആണ്. ഈ അണുബാധ ഗില്ലന്‍ ബാരി ഉണ്ടാകുന്നതിനുള്ള പ്രധാന ഘടകമാണ്. ഈ ബാക്ടീരിയയെ പ്രധാനമായും കാണുന്നത് വേവിക്കാത്ത ഭക്ഷണങ്ങളിലും പ്രത്യേകിച്ച് മാംസങ്ങളിലുമാണ്.

ഗില്ലന്‍ ബാരിയുമായി ബന്ധപ്പെട്ട പ്രധാന അണുബാധകള്‍

1.ജലദോഷം
2.സൈറ്റോമെഗലോവൈറസ്(സി എം വി )
3.എപ്‌സറ്റെയിന്‍ ബാര്‍ വൈറസ് അഥവാ മോണോന്യൂക്ലിയസസ്
4.മൈക്ലോപ്ലാസ്മ ന്യുമോണിയ- അവയവങ്ങളില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണിത്
5.എച്ച് ഐ വി അഥവാ എയ്ഡ്‌സ്

ആരില്‍ എപ്പോള്‍ വേണമെങ്കിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ടെങ്കിലും മുതിര്‍ന്നവരിലാണ് ഇത് സാധരണയായി കാണുന്നത്. അസാധാരണ കേസുകളില്‍ ചികിത്സ ലഭ്യമാക്കിയതിന് ശേഷം രോഗികളില്‍ അസുഖം ആഴ്ചകളോളമോ ദിവസങ്ങളോളമോ നീണ്ട് നില്‍ക്കാറുണ്ട്.

എഫ് ഡി എ ക്കും സി ഡി സിക്കും മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതിനും സംവിധാനങ്ങളുണ്ട്.

ലക്ഷണങ്ങള്‍

ഗില്ലന്‍ ബാരി സിന്‍ഡ്രോം മനുഷ്യശരീരത്തിലെ പെരിഫറല്‍ നാഡിവ്യവസ്ഥയിലെ രോഗപ്രതിരോധശേഷിയെ ആക്രിമിച്ച് നശിപ്പിക്കുന്നു. പെരിഫറല്‍ നാഡിവവ്യവസ്ഥയിലെ ഞരമ്പുകള്‍ തലച്ചോറിനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും പേശികളിലേക്ക് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നു. ഈ ഞരമ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ പേശികള്‍ക്ക് തലച്ചോറില്‍ നിന്ന് ലഭിക്കുന്ന സിഗ്‌നലുകളോട് പ്രതികരിക്കാന്‍ കഴിയില്ല. ഇതിന്റെ ആദ്യലക്ഷണമായി കാണുന്നത് കാല്‍വിരല്‍, പാദം, കാല്‍ എന്നിവിടങ്ങളില്‍ തരിപ്പ് അനുഭവപ്പെടുക എന്നതാണ്. പിന്നീട് ഈ തരിപ്പ് കൈകളിലേക്കും വിരലുകളിലേക്കും ബാധിക്കുന്നു. രോഗലക്ഷണങ്ങള്‍ വളരെ വേഗത്തില്‍ തന്നെ പ്രകടമാകും. ചില രോഗികളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണം കണ്ടെത്താറുണ്ട്.

1.കൈ വിരലുകളിലും കാല്‍ വിരലുകളിലും തരിപ്പ്
2.കാലുകളില്‍ പേശി ബലഹീനത ഉണ്ടാകുന്നു. ഇത് പിന്നീട് ശരീരത്തിലേക്ക് ബാധിക്കുന്നു
3. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
3. മുഖം, കണ്ണ്, വായ എന്നിവ ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ട്
4. കഠിനമായ നടുവേദന
5. മൂത്രസഞ്ചി നിയന്ത്രണം നഷ്ടമാക്കുന്നു
6. വേഗത്തിലുള്ള ഹൃദയമിടിപ്പ്
7.ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്
8.പക്ഷാഘാതം

ഗില്ലന്‍ബാരി കണ്ടുപിടിക്കുക എന്നത് പ്രയാസമാണ്. കാരണം, ഇതിന്റെ രോഗലക്ഷണങ്ങള്‍ മറ്റ് ന്യൂറോളജിക്കല്‍ രോഗങ്ങള്‍ അല്ലെങ്കില്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ബോട്ടുലിസം, മെനിഞ്ചൈറ്റിസ് അല്ലെങ്കില്‍ ഹെവി മെറ്റല്‍ വിഷബാധ എന്നിവയുമായി വളരെ സാമ്യമുള്ളതാണ്. ഇത്തരം അസുഖകാര്‍ ഡോക്ടറട് എല്ലാ രോഗലക്ഷണങ്ങളെ സംബന്ധിച്ചും കൃത്യമായ വിവരം നല്‍കേണ്ടതാണ്.

ഗില്ലന്‍ ബാരി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍

നട്ടെല്ലില്‍ നിന്നുള്ള ദ്രാവക പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ ദ്രാവകത്തെ സെറിബ്രോസ്‌പൈനല്‍ ദ്രാവകം എന്ന് വിളിക്കുന്നു. രോഗബാധിതരുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കണ്ടെത്താനാണ് ഈ ദ്രാവകം പരിശോധിക്കുന്നത്. ഗില്ലന്‍ബാരിയുളള രോഗികളില്‍ അവരുടെ സെറിബ്രോസ്‌പൈനല്‍ ദ്രാവകത്തില്‍ സാധരണയില്‍ കൂടുതല്‍ പ്രോട്ടീന്റെ അളവ് ഉണ്ടായിരിക്കും.

ഇലക്ട്രോമയോഗ്രോഫി

നാഡിപ്രവര്‍ത്തന പരിശോധനയാണ് ഇലക്ട്രോമയോഗ്രോഫി. നാഡികളുടെയോ പേശികളുടെയോ തകരാര്‍ മൂലമാണോ ഇത് ഉണ്ടായെതന്ന് വൈദ്യുത പരിശോധനയിലൂടെയാണ് കണ്ടെത്തുന്നത്.

നാഡി ചാലക പരിശോധനകള്‍

ചെറിയ വൈദ്യുത തരംഗങ്ങളോട് നിങ്ങളുടെ ഞരമ്പുകളും പേശികളും എത്രമാത്രം പ്രതികരിക്കുന്നുവെന്ന് പരിശോധിക്കാന്‍ ഉപോയഗിക്കുന്ന ടെസ്റ്റാണിത്.

ചികിത്സ

ഗില്ലന്‍ ബാരി ബാധിതനായ ആളെ ആശപത്രിയില്‍ പ്രവേശിപ്പിച്ച് സൂക്ഷമനിരീക്ഷണം നടത്തിയാണ് ചികിത്സ ലഭ്യമാക്കുന്നത്. രോഗം വേഗം ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകുന്നതിന് കാരണമാകും. ഗുരുതര രോഗബാധിതരില്‍ ഇത് പക്ഷാഘാതത്തിന് വരെ കാരണമാകാറുണ്ട്. പക്ഷാഘാതം സംഭവിച്ചാല്‍ ശരിയായി ശ്വാസം എടുക്കാന്‍ കഴിയാതെ മരണം വരെ സംംഭവിക്കാന്‍ ഇടയാക്കും. നാഡീവ്യവസ്ഥ വീണ്ടെടുത്ത് രോഗപ്രതിരോധ ആക്രമണത്തിന്റെ കാഠിന്യം കുറക്കുകയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയയലാക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം

പ്ലാസ്മ മാറ്റിവെക്കല്‍

രോഗപ്രതിരോധവ്യവസ്ഥ ആന്റിബോഡികള്‍ എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ ഉല്‍പാദിപ്പിക്കുന്നു. ഇത് സാധാരണയായി ബാക്ടീരിയ, വൈറസ് പോലുള്ള ദോഷകരമായ അണുക്കളെ ആക്രമിക്കുന്നു. ഗില്ലന്‍ ബാരി ആദ്യ രോഗപ്രതിരോധശേഷിയെയാണ് നശിപ്പിക്കുന്നത്. പിന്നീട് ഇത് ഞരമ്പുകളെ നശിപ്പിക്കുന്നു. ഇതിനെ മറികടക്കുന്നതിനായി രക്തത്തില്‍ നിന്ന് ഞരമ്പുകളെ ആക്രമിക്കുന്ന ആന്റിബോഡികളെ നീക്കം ചെയ്യുന്നതാണ് പ്ലാസ്മ മാറ്റിവെക്കല്‍ ചികിത്സ. ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തില്‍ നിന്ന് രക്തം നീക്കം ചെയ്യുന്നു. രക്തത്തില്‍ നിന്ന് ആന്റിബോഡി നീക്കി തിരിച്ച് രക്തം കയറ്റുറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഉയര്‍ന്ന അളവില്‍ ഇമ്മ്യൂണോഗ്ലോബിന്‍ നല്‍കുന്നത് ഗില്ലന്‍ ബാരി ഉണ്ടാക്കുന്ന ആന്റിബോഡികളെ തടയാന്‍ സഹായിക്കും. പ്ലാസാമ മാറ്റിവെക്കലും ഇന്ററാവെനിസ് ഇമ്മ്യൂണോഗ്ലോബിനും ഈ രോഗത്തിന് ഓരേ പോലെ ഫലപ്രദമാണ്.

ഗില്ലന്‍ ബാരിയില്‍ നിന്ന് മോചനം ലഭിക്കുന്നതിന് സമയം എടുക്കുമെങ്കിലും അധിക ആളുകളിലും വളരെ വേഗം സുഖം പ്രാപിക്കാറുണ്ട്. രണ്ട് മുതല്‍ നാലാഴ്ച കൊണ്ടാണ് രോഗലക്ഷണങ്ങള്‍ കാണിക്കുക. കൃത്യമായ ചികിത്സയിലൂടെ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടോ കുറച്ച് ആഴ്ചകള്‍കൊണ്ടോ അസുഖം ഭേദമാകാം.6-12 വരെ മാസങ്ങള്‍ കൊണ്ടാണ് മിക്ക രോഗികളും സുഖം പ്രാപിക്കുന്നത്. ഗില്ലന്‍ ബാരി ബാധിച്ച 80ശതമാനം ആളുകളും ആറ് മാസംകൊണ്ട് സ്വയം നടക്കാന്‍ തിടങ്ങാറുണ്ട്. 60 ശതമാനം പേരില്‍ ഒരു വര്‍ഷം കൊണ്ട് പേശി മസിലുകള്‍ സുഖപ്പെടും. 30 ശതമാനം പേരില്‍ മൂന്ന് വര്‍ഷത്തോളം ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.

Latest