Connect with us

Kerala

വോട്ട് ആരുടേതാണെന്ന് അറിയാം, പെട്ടന്ന് എല്ലാം വിളിച്ചു പറയാന്‍ പറ്റില്ല; ഗവര്‍ണറെ കണ്ടത് സര്‍ക്കാറില്‍ വിശ്വാസം നഷ്ടമായതിനാല്‍: പി വി അന്‍വര്‍ എംഎല്‍എ

താന്‍ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍

Published

|

Last Updated

തിരുവനന്തപുരം | രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പി വി അന്‍വര്‍ എംഎല്‍എ.താന്‍ പുറത്തുകൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ എംഎല്‍എ സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാറില്‍ വിശ്വാസം നഷ്ടമായ സാഹചര്യത്തിലാണ് ഗവര്‍ണറെ കണ്ടതെന്നും എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്‍വര്‍ പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്ന് പുറത്ത് പോയ വോട്ട് ആരുടേതാണെന്നറിയാം. അത് പിന്നീട് വെളിപ്പെടുത്തുമെന്നും അന്‍വര്‍ പറഞ്ഞു.എന്നാല്‍ ആരാണ് വോട്ടുചെയ്തതെന്ന് അറിയാമെങ്കില്‍ ഒളിപ്പിച്ചുവക്കുന്നതെന്തിനെന്ന് മാധ്യമ പ്രവര്‍ത്തകള്‍ ചോദിച്ചപ്പോള്‍, വോട്ട് എല്‍ഡിഎഫില്‍ നിന്നല്ല പോയതെന്ന് അവര്‍ പറഞ്ഞാല്‍ ആളെ പറയാമെന്നായിരുന്നു മറുപടി. കല്യാണം പെട്ടെന്ന് ഡിവോഴ്സായയെന്ന് വെച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോയെന്നും അന്‍വര്‍ ചോദിച്ചു

പോലീസിനെതിരെയടക്കം താന്‍ പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും ചില തെളിവുകള്‍ കൂടി ഗവര്‍ണര്‍ക്ക് കൈമാറുമെന്നും പി വി അന്‍വര്‍ പറഞ്ഞു.