Connect with us

Health

അറിഞ്ഞിരിക്കാം തേങ്ങാവെള്ളം കുടിച്ചാലുള്ള ഈ ഗുണങ്ങള്‍

പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കും.

Published

|

Last Updated

ന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എല്ലാം തന്നെ തേങ്ങാവെള്ളം കുപ്പിയില്‍ നിറചിരിക്കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. മുമ്പ് ഇളനീര്‍ വെള്ളം മാത്രം ആയിരുന്നെങ്കില്‍ ഇന്നത് തേങ്ങാ വെള്ളത്തിലേക്ക് കൂടി വഴി മാറിയിരിക്കുന്നു. ഇവയില്‍ പലതും വിശ്വസിച്ചു വാങ്ങാന്‍ കഴിയുമോ എന്നത് ഒരു ചോദ്യമാണ്.

എന്നിരുന്നാലും പ്രകൃതിദത്തമായ തേങ്ങാ വെള്ളത്തില്‍ നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.അടുക്കളയിലെ സ്ഥിരം ചേരുവയായ തേങ്ങയില്‍ ധാരാളം ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ തേങ്ങ കഴിക്കുന്നത് വളരെ നല്ലതാണ്.

തേങ്ങാവെള്ളത്തില്‍ നിരവധി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു

  • ശരീരത്തെ ശുദ്ധീകരിക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു
  • കരള്‍ തണുപ്പിക്കാനും വീക്കം കുറയ്ക്കാനും  ആന്റിഓക്സിഡന്റായും പ്രവര്‍ത്തിക്കുന്നു.
  • ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു
  • ആര്‍ത്തവസമയത്ത് തേങ്ങാവെള്ളം കുടിക്കുന്നത് സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും ആര്‍ത്തവചക്രം ഫലപ്രദമായി ക്രമീകരിക്കാനും സഹായിക്കുന്നു.
  • വൃക്കയിലെ കല്ലുകള്‍ തടയാനും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയക്കുന്നു
  • ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
  • പതിവായി കഴിക്കുകയാണെങ്കില്‍ തേങ്ങാവെള്ളം ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും.

തേങ്ങാവെള്ളം കുടിക്കുന്നത് കുടലിന്റെ ആരോഗ്യവും വര്‍ദ്ധിപ്പിക്കും . ഈ ഗുണം പ്രാഥമികമായി തേങ്ങാ വെള്ളത്തിന്റെ ജലാംശം ഗുണങ്ങളില്‍ നിന്നാണ്. ശരിയായ ദഹന പ്രവര്‍ത്തനത്തിന് ജലാംശം വളരെ പ്രധാനമാണ് .പ്രത്യേകിച്ച് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും മലബന്ധം തടയുന്നതിനും.

പതിവായി തേങ്ങാവെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ഇതുവഴി ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറഞ്ഞ്  പ്രമേഹത്തെ നിയന്ത്രിക്കാന്‍ തേങ്ങാവെള്ളം സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചൂട് കാലത്ത് നമുക്ക് നിര്‍ജലീകരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഈ ഘട്ടത്തില്‍ ശരീരത്തെ ജലാംശം നല്‍കി കൂളാക്കാന്‍ തേങ്ങാവെള്ളത്തിന് സാധിക്കും.

റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, പിറിഡോക്‌സിന്‍, ഫോളേറ്റ്‌സ് തുടങ്ങിയ പോഷകങ്ങളും വിറ്റാമിനുകളും കൊണ്ട് സമ്പന്നമായ തേങ്ങാവെള്ളത്തിന് ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്.  ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഫ്‌ലൂ പോലുള്ള വൈറല്‍ അണുബാധകളെ ചെറുക്കാനും സഹായിക്കും. അപ്പൊ വീട്ടില്‍ തേങ്ങ വെട്ടുമ്പോള്‍ ചുമ്മാ ഒഴിച്ച് കളയാതെ പ്രയോജനപ്പെടുത്തിക്കോളൂ.

 

---- facebook comment plugin here -----

Latest