Connect with us

Kerala

സി പി എമ്മിനെ നയിക്കാന്‍ വയനാട്ടില്‍ യുവരക്തം; കെ റഫീക്ക് ജില്ലാ സെക്രട്ടറി

നിലവില്‍ ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്.

Published

|

Last Updated

ബത്തേരി |  സി പി എം വയനാട് ജില്ലാ സെക്രട്ടറിയായി 35 കാരനായ കെ റഫീക്കിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്. നേരത്തെ എസ് എഫ് ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്. രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ മാറി.

സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന സി പി എം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലയുടെ നീറുന്ന പ്രശ്നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തില്‍ സജീവ ചര്‍ച്ചയായി. പ്രശ്നപരിഹാരങ്ങള്‍ക്കുള്ള തീരുമാനങ്ങളുമുണ്ടായി.

മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത, ഭൂപ്രശ്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.

സമ്മേളനത്തിന് സമാപനം കുറിച്ച് മൂന്നിന് റാലി ആരംഭിക്കും. സീതാറാം യെച്ചൂരി-കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (നഗരസഭാ സ്റ്റേഡിയം) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനംചെയ്യും. സി പി എം ജില്ലാ കമ്മിറ്റി രൂപീകരിച്ച് അരനൂറ്റാണ്ട് പിന്നിട്ടശേഷമുള്ള സമ്മേളനമാണ് ഇത്തവണത്തേത്. നാലാം തവണയാണ് സമ്മേളനത്തിന് ബത്തേരി ആതിഥേയത്വം വഹിച്ചത്.

 

 

 

---- facebook comment plugin here -----

Latest