Eranakulam
പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു
പുത്തന്‍വേലിക്കര കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ പറവൂര്‍ മൂകാംബിക റോഡ് തെക്കിനേടത്ത് മാനവ് പൗലോസ് (17) ആണ് മരിച്ചത്.

കൊച്ചി | വടക്കന്‍ പറവൂരില്‍ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. പുത്തന്‍വേലിക്കര കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ പറവൂര്‍ മൂകാംബിക റോഡ് തെക്കിനേടത്ത് മാനവ് പൗലോസ് (17) ആണ് മരിച്ചത്. കേരള ക്രിക്കറ്റ് അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമാണ് പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ മാനവ്.
ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. ഏഴംഗ സംഘമാണ് മണല്‍ ബണ്ടിന് സമീപത്തെ പുഴയില്‍ കുളിക്കാനെത്തിയത്. മാനവ് പുഴയില്‍ താഴ്ന്നുപോയപ്പോള്‍ രണ്ട് പേര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അവരും അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ ഇവരെ രക്ഷിച്ചു. എന്നാല്‍, മാനവിനെ കണ്ടെത്താനായില്ല.
പറവൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ചാലാക്ക മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പിതാവ്: മനീക് പൗലോസ്. മാതാവ്: ടീസ. സഹോദരന്‍: സദാല്‍.