congress
വിദേശത്തേക്ക് മുങ്ങുന്ന യുവഗാന്ധിമാർ റാഡിക്കലായ മാറ്റത്തിന് തയ്യാറാകാതെ 'നോ ഗ്രാസ് വിൽ വാക്'
കടൽക്കിഴവന്മാരുടെ "എംപവേഡ് കമ്മിറ്റിയിൽ " നോക്കുകുത്തിയാകാനില്ല എന്ന പ്രശാന്ത് കിഷോറിന്റെ തീരുമാനത്തിന് വലിയ കൈയടി.
അങ്ങനെ കറങ്ങിക്കറങ്ങി നേതൃത്വം, പാർട്ടി നന്നാകണം എന്നാഗ്രഹിക്കുന്ന പ്രവർത്തകർ, ഇവിടെ മരണവേദനയാകുമ്പോൾ വിദേശത്തേക്ക് മുങ്ങുന്ന യുവഗാന്ധിമാർ റാഡിക്കലായ മാറ്റത്തിന് തയ്യാറാകാതെ ‘നോ ഗ്രാസ് വിൽ വാക്’ എന്ന് മാധ്യമപ്രവർത്തക സിന്ധു സൂര്യകുമാർ ഫേസ്ബുക്കിൽ കുറിച്ചു. കാലം മാറിയതും രാഷ്ട്രീയം മാറിയതും ഇന്നീ ഇന്ത്യയിൽ അറിയാത്തത് ഈ ടീമിന് മാത്രമായിരിക്കും. ഒരു മാറ്റത്തിനും തയ്യാറല്ലാത്ത, സ്വതന്ത്ര തീരുമാനങ്ങൾക്ക് സാധ്യതയില്ലാത്ത കടൽക്കിഴവന്മാരുടെ “എംപവേഡ് കമ്മിറ്റിയിൽ ” നോക്കുകുത്തിയാകാനില്ല എന്ന പ്രശാന്ത് കിഷോറിന്റെ തീരുമാനത്തിന് വലിയ കൈയടി. പ്രത്യക്ഷ രാഷ്ട്രീയത്തിലില്ലാത്ത എന്നാൽ രാജ്യത്ത് പ്രതിപക്ഷം ശക്തമാകണമെന്നും അതിൽ കോൺഗ്രസ് വലിയ പങ്ക് വഹിക്കണമെന്നും ആഗ്രഹിക്കുന്ന ഇന്ത്യൻ ഭരണഘടനയിലും മതനിരപേക്ഷതയിലും അടിയുറച്ച് വിശ്വസിക്കുന്ന എത്രയോ ചെറുപ്പക്കാരുണ്ട്. അവരിലെത്രയോ പേർ സൗജന്യമായി ഇതിലും നന്നായി ഉപദേശിക്കുമായിരുന്നുവെന്നും അവർ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ
20 മുതൽ 90 വരെ പ്രായമുള്ള പല ജാതിമതസമുദായങ്ങളിൽ നിന്നുള്ള, പല സാമ്പത്തിക ശ്രേണികളിൽ നിന്നുള്ള ചെറുതും വലുതുമായ നേതാക്കളുള്ള ഒരു രാഷ്ട്രീയപ്പാർട്ടിക്ക് അതിന്റെ ശക്തി കൂട്ടി ദിശാബോധം പകരാൻ അതിനകത്തുനിന്ന് തന്നെ നല്ല ടീമിനെ കണ്ടെത്താൻ കഴിയാത്തത് നേതൃത്വത്തിന്റെ പരാജയമാണ്. പ്രത്യക്ഷ രാഷ്ട്രീയത്തിലില്ലാത്ത എന്നാൽ രാജ്യത്ത് പ്രതിപക്ഷം ശക്തമാകണമെന്നും അതിൽ കോൺഗ്രസ് വലിയ പങ്ക് വഹിക്കണമെന്നും ആഗ്രഹിക്കുന്ന ഇന്ത്യൻ ഭരണഘടനയിലും മതനിരപേക്ഷതയിലും അടിയുറച്ച് വിശ്വസിക്കുന്ന എത്രയോ ചെറുപ്പക്കാരുണ്ട്. അവരിലെത്രയോ പേർ സൗജന്യമായി ഇതിലും നന്നായി ഉപദേശിക്കുമായിരുന്നു!
നേതൃത്വത്തോട് അത് പറഞ്ഞ് തിരുത്താൻ കഴിവില്ലാതെ പരിഭവിച്ചും, പറ്റിക്കൂടിയും നിൽക്കുന്ന രണ്ട് വിഭാഗവും ആ പരാജയത്തിൽ പങ്കാളികളാണ്.
Vicious Circle–അങ്ങനെ കറങ്ങിക്കറങ്ങി നേതൃത്വം, പാർട്ടി നന്നാകണം എന്നാഗ്രഹിക്കുന്ന പ്രവർത്തകർ, ഇവിടെ മരണവേദനയാകുമ്പോൾ വിദേശത്തേക്ക് മുങ്ങുന്ന യുവഗാന്ധിമാർ റാഡിക്കലായ മാറ്റത്തിന് തയ്യാറാകാതെ നോ ഗ്രാസ് വിൽ വാക്. കാലം മാറിയതും രാഷ്ട്രീയം മാറിയതും ഇന്നീ ഇന്ത്യയിൽ അറിയാത്തത് ഈ ടീമിന് മാത്രമായിരിക്കും.
ഒരു മാറ്റത്തിനും തയ്യാറല്ലാത്ത, സ്വതന്ത്ര തീരുമാനങ്ങൾക്ക് സാധ്യതയില്ലാത്ത കടൽക്കിഴവന്മാരുടെ “എംപവേഡ് കമ്മിറ്റിയിൽ ” നോക്കുകുത്തിയാകാനില്ല എന്ന പ്രശാന്ത് കിഷോറിന്റെ തീരുമാനത്തിന് വലിയ കയ്യടി.
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമല്ല !!!
---- facebook comment plugin here -----