Kerala
ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍
.ഹൈബ്രിഡ് ഇനത്തിലുള്ള 15 ഗ്രാം തായ്ലാന്റ് കഞ്ചാവ് ആണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്
തിരുവനന്തപുരം | കഞ്ചാവുമായി ബസില്‍ വരികയായിരുന്ന യുവതിയും യുവാവും പോലീസിന്റെ പിടിയില്‍. കവടിയാര്‍ സ്വദേശി വരുണ്‍ ബാബു (24), ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരെയാണ് പാറശാല പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ഇരുവരും.ഹൈബ്രിഡ് ഇനത്തിലുള്ള 15 ഗ്രാം തായ്‌ലാന്‍ഡ് കഞ്ചാവ് ആണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.
പാറശാല സിഐയുടെ നേതൃത്വത്തില്‍ പൊലീസും ആന്റി നാര്‍കോട്ടിക് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ആഡംബര ബസില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടേയും ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.പിടിയിലായ വരുണ്‍ നേരത്തേയും കഞ്ചാവുകേസില്‍ പ്രതിയാണ്. രണ്ട് പ്രതികളേയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.