Connect with us

Kerala

ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

ആലപ്പുഴ | ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും പണം തട്ടിയ സംഘത്തിലെ പ്രാധാനപ്രതി പിടിയില്‍. മാവേലിക്കര സ്വദേശനിയായ യുവതിയില്‍ നിന്നും 6,32,600 രൂപ കൈക്കലാക്കിയ സംഭവത്തില്‍ മലപ്പുറം സ്വദേശി ദില്‍ഷാദ് അലി (32) ആണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.

ഇയാള്‍ ബെംഗളൂരുവില്‍ താമസിച്ച് ബിസിനസ് നടത്തുകയായിരുന്നു. മാവേലിക്കര സ്വദേശിനിയായ യുവതിയില്‍ നിന്നും പണം തട്ടിയ കേസില്‍ നേരത്തെ മൂന്നുപേരെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പല വീട്ടമ്മമാരില്‍ നിന്നായി 35 ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് ദില്‍ഷാദ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കേസില്‍ ബാക്കിയുള്ള പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പി കെഎല്‍ സജിമോന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടിവി ഷിബു, എസ്‌ഐ ഡി സജികുമാര്‍, സീനിയര്‍ സിപിഒ  പിഎ നവാസ്, സിപിഒ  എ അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്.

Latest