Kerala
വാഹന മോഷണം പതിവാക്കിയ യുവാവ് പിടിയില്‍
മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയതിന് അറസ്റ്റിലായിരുന്ന ബിഭിജിത്ത് ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് അഞ്ചിന് വീണ്ടും മോഷണം നടത്തിയത്
തിരുവനന്തപുരം | പതിവായി ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. ചെങ്കല്‍ മരിയാപുരം മേലമ്മാകം പുളിയറ വിജയാ ബംഗ്ലാവില്‍ ബിഭിജിത്ത് (22) നെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കെഎസ്എഫ്ഇ പാര്‍ക്കിങ് ഏരിയയില്‍ നിന്നും ഇരുചക്ര വാഹനം മോഷണം പോയത് സംബന്ധിച്ച് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയതിന് അറസ്റ്റിലായിരുന്ന ബിഭിജിത്ത് ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് അഞ്ചിന് വീണ്ടും മോഷണം നടത്തിയത്. പൂവാര്‍ പെട്രോള്‍ പമ്പില്‍ പിടിച്ചുപറി നടത്തിയതിന് ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്.നെയ്യാറ്റിന്‍കര ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.