Connect with us

sexual assault

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടര്‍ന്ന് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Published

|

Last Updated

ചടയമംഗലം | കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചവറ പന്മന സ്വദേശി അനന്തു(23)വിനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷമായി 16 വയസ്സുകാരിയുമായി ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നു അനന്തു. സൗഹൃദം മുതലെടുത്ത് പെണ്‍കുട്ടിയെ റിസോര്‍ട്ടിലും വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടര്‍ന്ന് യുവതി ബന്ധത്തില്‍ നിന്ന് പിന്മാറി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest