Connect with us

Kerala

കൊച്ചിയില്‍ എടിഎം തകര്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡിന് നേരെ ആക്രമണം

ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം

Published

|

Last Updated

കൊച്ചി |  പനമ്പിള്ളി നഗറില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ യുവാവിനെ പോലീസ് എത്തി പിടികൂടി. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.ജാര്‍ഖണ്ഡ് സ്വദേശിയായ ജാദു എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

എസ് ബി ഐ എടിഎമ്മിന്റെ ഭാഗം തകര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. സംഭവം കണ്ട ഹോം ഗാര്‍ഡിനെ യുവാവ് ആക്രമിക്കുകയും ചെയ്തു. എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതു കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഹോം ഗാര്‍ഡ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് തേവര പോലീസ് എത്തിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.

Latest