Connect with us

Kerala

കുന്നംകുളത്ത് എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തിയിരുന്നത്.

Published

|

Last Updated

തൃശൂര്‍| കുന്നംകുളത്ത് എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കേച്ചേരി ചിറനെല്ലൂര്‍ മണലി സ്വദേശി സുനില്‍ ദത്താണ് പിടിയിലായത്.രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ അലമാരയില്‍ നിന്നാണ് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിച്ച് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പോലീസും ജില്ലാ പോലീസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗവും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Latest