Pathanamthitta
കഞ്ചാവുമായി യുവാവ് പിടിയില്‍
അടൂര്‍ ഏഴംകുളം പുതുമല സുബിന്‍ ഭവനത്തില്‍ വിപിന്‍ രാജ് (അമ്പിളി-32) നെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ 600 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.
അടൂര്‍ | വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. അടൂര്‍ ഏഴംകുളം പുതുമല സുബിന്‍ ഭവനത്തില്‍ വിപിന്‍ രാജ് (അമ്പിളി-32) നെയാണ് അടൂര്‍ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരു കിലോ 600 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ആറോടെയായിരുന്നു അറസ്റ്റ്.
വിപിന്‍ രാജ് വാടകയ്ക്ക് താമസിച്ചിരുന്ന ചാക്കാല മുക്കിലെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അടൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി സഹീര്‍ ഷായുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
---- facebook comment plugin here -----