Kerala
യുവാവ് കഞ്ചാവുമായി പിടിയില്‍
കഴിഞ്ഞദിവസം പുളിക്കീഴ്, കീഴ്വായ്പ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാപ്പ കേസ് പ്രതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു

പത്തനംതിട്ട | കഞ്ചാവുമായി യുവാവ് പിടിയിലായി. ഇലന്തൂര്‍ ഈസ്റ്റ് വാര്യപുരം, ഇലവുംപാറ പുതിയത്ത് വീട്ടില്‍ ലിബിന്‍ ജോണ്‍ മാത്യു (25) ആണ് ഡാന്‍സാഫ് സംഘത്തിന്റെയും പത്തനംതിട്ട പോലീസിന്റെയും സംയുക്ത നീക്കത്തില്‍ അറസ്റ്റിലായത്
കഴിഞ്ഞദിവസം പുളിക്കീഴ്, കീഴ്വായ്പ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാപ്പ കേസ് പ്രതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഒരു കിലോ 200 ഗ്രാം കഞ്ചാവ് രണ്ട് കേസുകളിലുമായി ഇവരില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. ഇത്തരം പരിശോധനകള്‍ തുടര്‍ന്നുവരികയാണെന്നും, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.