Connect with us

Kerala

കരിപ്പൂരിൽ ഒരു കിലോയിലധികം സ്വർണവുമായി യുവാവ് പിടിയിൽ

ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി 1002 ഗ്രാം സ്വര്‍ണം മെര്‍കുറിയില്‍ പൊതിഞ്ഞ്, വെള്ളി നിറത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

Published

|

Last Updated

മലപ്പുറം | കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അബൂദബിയിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് ഒരു കിലോയിലധികം സ്വർണം പിടികൂടി. ദുബായ് വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് അറസ്റ്റിലായത്.

ട്രോളി ബാഗിനകത്ത് രണ്ട് റോഡുകളായി 1002 ഗ്രാം സ്വര്‍ണം മെര്‍കുറിയില്‍ പൊതിഞ്ഞ്, വെള്ളി നിറത്തിലാക്കി ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം.

വെള്ളിയാഴ്ച 9.45- ന് അബുദാബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് അനീഷ് ബാബു കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ പുറത്തിറങ്ങി, സുഹൃത്തുക്കളോടൊപ്പം കാറില്‍ പോകുന്ന വഴി ഗേറ്റിനടുത്തുവെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.