Connect with us

Kerala

33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍.

ഷിഹാബുദ്ദീന്റെ ഓട്ടോയില്‍ പിറകിലെ സീറ്റിനടിയില്‍ രഹസ്യഅറയിലാണ് പണം ഒളിപ്പിച്ചിരുന്നത്.

Published

|

Last Updated

മലപ്പുറം | ഓട്ടോയില്‍ രഹസ്യഅറ ഉണ്ടാക്കി അതുവഴി 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം കടത്തിയ യുവാവ് പിടിയില്‍. സംഭവത്തില്‍ മലപ്പുറം കോഡൂര്‍ മാട്ടത്തൊടി ഷിഹാബുദ്ദീന്‍ ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മോധാവി എസ് ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് മുണ്ടുപറമ്പ് ബൈപ്പാസില്‍ വാഹനപരിശോധന നടത്തിയത്. തുടര്‍ന്ന് പ്രതിയുടെ വാഹനത്തില്‍ നിന്നും കുഴല്‍പ്പണം  പിടിച്ചെടുക്കുകയായിരുന്നു.

ഷിഹാബുദ്ദീന്റെ ഓട്ടോയില്‍ പിറകിലെ സീറ്റിനടിയില്‍ രഹസ്യഅറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായാണ് പണം എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.