attapadi murder
അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ അടിച്ചുകൊന്നു
കരിക്ക് വിറ്റതിന്റെ പണം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലക്ക് കാരണം
പാലക്കാട് | ജില്ലയിലെ അട്ടപ്പാടി പട്ടണക്കല്‍ ഊരില്‍ യുവാവ് സഹോദരനെ തല്ലിക്കൊന്നു. പട്ടണക്കല്‍ ഊരിലെ മരുതനാണ് ( 47 ) സഹോദരന്‍ പണലിയുടെ മര്‍ദനമേറ്റ് മരിച്ചത്. തൂമ്പകൊണ്ട് തലക്കേറ്റ അടിയാണ് മരണത്തിനിടയാക്കിയത്. കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്ന് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
---- facebook comment plugin here -----