Connect with us

Kerala

ഭാര്യ പിണങ്ങിപ്പോയതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിക്കുകയായിരുന്നു

Published

|

Last Updated

പാലക്കാട് | ഭാര്യ പിണങ്ങിപ്പോയ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. ആദ്യം പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് പാതിവെന്ത ശരീരവുമായി തൂങ്ങി മരിക്കുകയായിരുന്നു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയില്‍ നടുവട്ടം പറവാടത്ത് വളപ്പില്‍ ഷൈബു (35) ആണ് മരിച്ചത്.

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിച്ചിട്ടും വരാന്‍ തയ്യാറാകാത്തതാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. ഷൈബു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തിയതോടെ ബന്ധുക്കള്‍ ഓടിയെത്തി തീ അണച്ചു. തീ അണഞ്ഞ ഉടന്‍ തന്നെ യുവാവ് പാതി കത്തിയ ശരീരവുമായി കിണറില്‍ തൂക്കിയിട്ടിരുന്ന മോട്ടോറിന്റെ കയര്‍ ഉപയോഗിച്ച് കിണറിനകത്ത് തൂങ്ങുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest