Kerala
മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ജീവനൊടുക്കി
അമ്മ സുജാത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലം | കൊല്ലം ആയൂരില്‍ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. ആയൂര്‍ ഇളമാട് വടക്കെവിള രഞ്ജിത്താണ് മരിച്ചത്.
സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.അമ്മക്ക് ഗുളിക നല്‍കിയ ശേഷം ഷാള്‍ ഉപയോഗിച്ച് രഞ്ജിത്ത് കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അമ്മ മരിച്ചെന്ന് കരുതിയാണ് യുവാവ് ആത്മഹത്യ ചെയ്തത്.അമ്മ സുജാത തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----