Kerala
വിതുരയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
സീരിയല്‍ ലൈറ്റ് മരത്തില്‍ എറിഞ്ഞപ്പോള്‍ ഇലക്ട്രിക്ക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്

തിരുവനന്തപുരം | വിതുരയില്‍ വൈദ്യുതഘാതമേറ്റ് യുവാവ് മരിച്ചു. തൊളിക്കോട് തുരുത്തി സ്വദേശി സനോഫര്‍ (24) ആണ് മരിച്ചത്. ഒരു പരിപാടിയുടെ ഭാഗായി സീരിയല്‍ ലൈറ്റ് ഇടുന്നതിനിടെയാണ് അപകടം
സീരിയല്‍ ലൈറ്റ് മരത്തില്‍ എറിഞ്ഞപ്പോള്‍ ഇലക്ട്രിക്ക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ സനോഫറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----