Connect with us

Kerala

കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറി യുവാവ് മരിച്ചു

കട്ടപ്പനയിലെ ഹാബ്രിക് ബില്‍ഡേഴ്സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്

Published

|

Last Updated

ഇടുക്കി | കാര്‍ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു. കട്ടപ്പനയിലെ ഹാബ്രിക് ബില്‍ഡേഴ്സ് ഉടമ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വള്ളക്കടവ് ചുക്കനാനിപ്പടിയിലാണ് അപകടം. കാര്‍ അമിത വേഗത്തില്‍ ആയിരുന്നുവെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയര്‍ കാറിനുള്ളിലൂടെ തുളഞ്ഞുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിന്‍ സംഭവസ്ഥലത്ത് മരിച്ചു. കാറിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Latest