Kerala
വെല്‍ഡിംഗിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവ് മരിച്ചു
ഏലൂര്‍ വടകുംഭാഗം മണലിപ്പറമ്പില്‍ മകന്‍ എം യു നിഖില്‍ (31) ആണ് മരിച്ചത്
കൊച്ചി | വെല്‍ഡിംഗിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഏലൂര്‍ വടകുംഭാഗം മണലിപ്പറമ്പില്‍ മകന്‍ എം യു നിഖില്‍ (31) ആണ് മരിച്ചത്.
ആലുവ എടയാറിലെ വ്യവസായ മേഖലയില്‍ സ്വകാര്യ കമ്പനിയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി വെല്‍ഡിംഗ് നടത്തുന്നതിനിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചത്.
എടയാര്‍ എക്‌സ് ഇന്ത്യ കമ്പനിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
---- facebook comment plugin here -----