Connect with us

National

ജോലിക്കിടെ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവാവ് മരിച്ചു

ഭക്ഷണത്തിന്റെ ചേരുവകള്‍ ഗ്രൈന്‍ഡറില്‍ ഇട്ട് അരയ്ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

Published

|

Last Updated

മുംബൈ \  ഭക്ഷണശാലയിലെ ജോലിക്കിടെ അബദ്ധത്തില്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ചൈനീസ് ഭക്ഷണശാലയില്‍ വെച്ചുണ്ടായ അപകടത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ സൂരജ് നാരായണ്‍ യാദവ് (19)ആണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഗ്രൈന്‍ഡര്‍ ഉപയോഗിക്കുന്നതിനിടെ ഭക്ഷണശാലയിലെ തൊഴിലാളിയായ സൂരജിന്റെ കൈ കുടുങ്ങുകയായിരുന്നു. ഭക്ഷണത്തിന്റെ ചേരുവകള്‍ ഗ്രൈന്‍ഡറില്‍ ഇട്ട് അരയ്ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

സംഭവത്തില്‍ കടയുടെ ഉടമക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മതിയായ പരിശീലനമോ സുരക്ഷാ സംവിധാനങ്ങളോ നല്‍കുന്നതിന് മുന്‍പ് ഗ്രൈന്‍ഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൂരജിനോട് കടയുടമ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest