Kerala
കാല്‍വഴുതി താഴ്ചയിലേക്ക് വീണ യുവാവ് മരിച്ച നിലയില്‍
ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്

ഇടുക്കി | ചെമ്മണ്ണാറിന് സമീപം വീട്ടിലേക്കു വരുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു. പള്ളിക്കുന്ന് സ്വദേശി ബിനു എന്ന് വിളിക്കുന്ന ജോണ്‍സണ്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏലത്തോട്ടത്തിലെ ഇടവഴിയിലൂടെ നടന്നുവരുന്നതിനിടെയാണ് അപകടം.
ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീഴ്ചയില്‍ കഴുത്തിലെ ഞരമ്പിനേറ്റ ക്ഷതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഏലത്തോട്ടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
---- facebook comment plugin here -----