Kerala
യുവാവിനെ വീടിനകത്ത് തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
മലമ്പുഴ നാലാം വാര്‍ഡിലെ മനക്കല്‍ക്കാട് പവിത്രം വീട്ടില്‍ പ്രസാദാ (43)ണ് മരിച്ചത്.
പാലക്കാട് | യുവാവിനെ വീടിനകത്ത് തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മലമ്പുഴയിലാണ് സംഭവം. നാലാം വാര്‍ഡിലെ മനക്കല്‍ക്കാട് പവിത്രം വീട്ടില്‍ പ്രസാദാ (43)ണ് മരിച്ചത്.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ പിതാവ് വാസു, സഹോദരന്‍ പ്രമോദ് എന്നിവര്‍ പുറത്തുപോയ സമയത്താണ് സംഭവമുണ്ടായത്.
രാവിലെ 9.30ഓ ടെ വീട്ടില്‍ നിന്ന് പുകയുയരുന്നത് കണ്ട് നാട്ടുകാര്‍ പോയിനോക്കുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ ജനാലയുടെ ചില്ല് തകര്‍ത്ത ശേഷം വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. പിന്നീട് അഗ്നിശമനസേനയും പോലീസുമെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരപകടത്തില്‍ പരുക്കേറ്റ പ്രസാദിന്റെ അരയ്ക്ക് താഴെ തളര്‍ന്നിരുന്നു.