Connect with us

Kerala

കോട്ടയത്ത് യുവാവ് മരിച്ച നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

ഷൈജുവിനെ ഹെല്‍മെറ്റ് കൊണ്ട് തക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സുഹൃത്ത് മൊഴിനല്‍കിയിട്ടുണ്ടെന്നാണ് വിവരം

Published

|

Last Updated

കോട്ടയം |  തിരുവഞ്ചൂര്‍ പോളച്ചിറയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവഞ്ചൂര്‍ വന്നല്ലൂര്‍ക്കര കോളനിയിലെ ഷൈജു(46)വിനെയാണ് പോളച്ചിറ പമ്പ്ഹൗസിന് സമീപം മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഷൈജുവിന്റെ സുഹൃത്തിനെ അയര്‍ക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തി.

ഞായറാഴ്ച രാവിലെ നാട്ടുകാരാണ് യുവാവിന്റെ മൃതദേഹം ആദ്യംകണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി.അതേസമയം, ഷൈജുവിനെ ഹെല്‍മെറ്റ് കൊണ്ട് തക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് സുഹൃത്ത് മൊഴിനല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷൈജു പെയിന്റിങ് തൊഴിലാളിയാണ്.

 

Latest