Kerala
യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
അധ്യാപികയായ ഭാര്യക്കെതിരെ നേരത്തെ അരുണ്‍ ലാല്‍ പറവൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല
കൊച്ചി | വടക്കന്‍ പറവൂരില്‍ വീട്ടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ ലാലി(34)നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അരുണിന്റേതെന്ന് സംശയിക്കുന്ന നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അധ്യാപികയായ ഭാര്യക്കെതിരെ നേരത്തെ അരുണ്‍ ലാല്‍ പറവൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി
---- facebook comment plugin here -----