Connect with us

Kerala

യുവാവ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടില്‍ താമസിക്കുന്ന സബീഷ് കുമാര്‍ (31) ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട് | യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരിയിലാണ് സംഭവം. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടില്‍ താമസിക്കുന്ന സബീഷ് കുമാര്‍ (31) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സബീഷ് ജീവനൊടുക്കിയത്. ഭാര്യയും കുട്ടികളും ബന്ധുവീട്ടില്‍ പോയ സമയത്താണ് യുവാവ് കടുംകൈ ചെയ്തത്.

അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന അറവുമാലിന്യ സംസ്‌കരണ ഫാക്ടറിയിലെ ജീവനക്കാരനാണ് സബീഷ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056).

 

Latest