Connect with us

International

ഭാര്യയെ ഓസ്ട്രേലിയയില്‍വച്ച് കൊലപ്പെടുത്തി യുവാവ്; കുഞ്ഞുമായി നാട്ടിലെത്തി കുറ്റം സമ്മതിച്ചു

തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലെ ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്.

Published

|

Last Updated

ഹൈദരബാദ്| ഹൈദരബാദ് സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം റോഡരികിലെ കുപ്പത്തൊട്ടിയിലിട്ട് മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്ലെയ്യിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലെ ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്. ചൈതന്യയെ കൊലപ്പെടുത്തിയശേഷം ഹൈദരബാദിലെത്തിയ യുവാവ് മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. തുടര്‍ന്ന് യുവാവ് മാതാപിതാക്കളോട് ചൈതന്യയെ കൊന്നതായി കുറ്റസമ്മതം നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈതന്യയുടെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ മാതാപിതാക്കള്‍ ഉപ്പല്‍ എം.എല്‍.എ. ബന്ദാരി ലക്ഷ്മണ റെഡ്ഡിയെ അറിയിച്ചതോടെയാണ് കൊലപാതക വാര്‍ത്ത പുറത്തറിയുന്നത്. മാതാപിതാക്കളുടെ അഭ്യര്‍ഥന പ്രകാരം ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിക്ക് കത്തയച്ചു.

ചൈതന്യ മന്ദാഗനിയുടെ മൃതദേഹം ഓസ്‌ട്രേലിയയിലെ ബക്ക്‌ലിയിലെ റോഡിനരികിലുണ്ടായിരുന്ന ചവറ്റ് കൂനയില്‍ ശനിയാഴ്ചയാണ് കണ്ടെത്തിയതെന്ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ പോലീസ് വെബ്‌സൈറ്റില്‍ വ്യക്തമാക്കി. വിന്‍ചെല്‍സിയ്ക്ക് സമീപത്ത് നിന്ന് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും വിക്ടോറിയ പോലീസ് പറഞ്ഞു. അറിയുന്ന ആളുകളാണ് കൊലചെയ്തതെന്നും സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിക്ടോറിയ പോലീസ് വിശദമാക്കി. പ്രതി രാജ്യം വിട്ടുവെന്നും പോലീസ് സ്ഥിരീകരിച്ചു.

 

 

 

 

Latest