Connect with us

National

റെയില്‍വെ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ ജീവന്‍ പണയം വെച്ച് രക്ഷിച്ച് യുവാവ്; ദൃശ്യങ്ങള്‍ പുറത്ത്

മാതാപിതാക്കള്‍ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന പെണ്‍കുട്ടി പൊടുന്നനെ കാല്‍വഴുതി ട്രാക്കില്‍ വീഴുകയായിരുന്നു

Published

|

Last Updated

ഭോപാല്‍ | റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ ധീരമായി രക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് നടന്ന സംഭത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഏറെ വൈറലായിരിക്കുകയാണ്. ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവന്‍ നോക്കാതെ പെണ്‍കുട്ടിയെ രക്ഷിച്ചത്. ട്രാക്കില്‍ വീണ കുട്ടിയുമായി ട്രെയിനിന് താഴെ കിടന്നാണ് മെഹബൂബ് രക്ഷകനായത്. പെണ്‍കുട്ടിയെ പുറത്തെത്തിക്കാന്‍ സമയമില്ലാത്തതിനാല്‍ ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍തന്നെ കിടക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു യുവാവ്. ഒരു ഗുഡ്‌സ് ട്രെയിന്‍ വന്ന് നിന്നതിനു പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. മറ്റൊന്നും ആലോചിക്കാതെ ട്രാക്കില്‍ പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ച് കിടക്കുകയായിരുന്നു മുഹമ്മദ് മെഹബൂബ്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി മെഹബൂബ് തല താഴ്ത്തി പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ട്രെയിന്‍ കടന്നുപോയതോടെ അഭിനന്ദനങ്ങളുമായി അവിടെ കൂടിയവര്‍ മെഹബൂബിനെ വളഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി മെഹബൂബിനെ ആലിംഗനം ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന പെണ്‍കുട്ടി പൊടുന്നനെ കാല്‍വഴുതി ട്രാക്കില്‍ വീഴുകയായിരുന്നു

Latest