Connect with us

National

പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യുവാവ് ഉയരത്തിൽ തെറിച്ചുവീണു

Published

|

Last Updated

ബെംഗളൂരു| ടയര്‍ കടയില്‍ പഞ്ചർ ഒട്ടിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരന് ഗുരുതര പരുക്കേറ്റു. ഉഡുപ്പി ദേശീയ പാത 66 ല്‍ കോട്ടേശ്വരത്തിന് സമീപമാണ് സംഭവം.  അബ്ദുല്‍ മജീദി(19) നാണ് പരുക്കേറ്റത്.

സ്വകാര്യ സ്‌കൂൾ ബസിൻ്റെ ടയർ നന്നാക്കുന്നിതിനിടെ  വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൈക്കും കാലിനും ഒടിവുണ്ട്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ജീവനക്കാരന്‍ ഉയരത്തില്‍ തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിലുണ്ട്.  മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.

Latest