Connect with us

Kerala

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്ക്

ആനയുടെ കൊമ്പ് സതീഷിന്റെ വയറില്‍ തുളഞ്ഞ് കയറി..

Published

|

Last Updated

കല്‍പ്പറ്റ  | വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന ആക്രമിച്ചത്. ചേകാടി പൊളന്നയില്‍ വൈകീട്ട് മൂന്നോടെയാണ് സംഭവം.ഗുരുതരമായി പരുക്കേറ്റ സതീഷിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

 

സതീഷും മറ്റ് നാലുപേരും സമീപത്തെ കടയില്‍ സാധനം വാങ്ങാനായി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം. ആന പാഞ്ഞെത്തുന്നത് കണ്ട് സംഘം ഓടിയെങ്കിലും സതീഷിനെ ആന പുറകില്‍ നിന്നും ആക്രമിക്കുകയായിരുന്നു. ആനയുടെ കൊമ്പ് സതീഷിന്റെ വയറില്‍ തുളഞ്ഞ് കയറി..

 

Latest